ആലപ്പുഴ: കാക്കാഴം - നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് അമ്പലപ്പുഴ വടക്ക് - തെക്ക് പഞ്ചായത്ത് സി.ഡി.എസുകൾ വഴി ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ വിതരണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. 2.30 കോടിയാണ് വിതരണം ചെയ്തത്. നീർക്കുന്നം എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ, നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബി.ശ്രീകുമാർ, ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ജി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, സി. പ്രദീപ്, കെ.ബി. അജയകുമാർ വടക്ക് സി.ഡി.എസ് ചെയർപേഴ്സൺ റീന സന്തോഷ്, അമ്പലപ്പുഴ തെക്ക് സി.ഡി.എസ് ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.