ചേർത്തല : തങ്കി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായി. ഇതോടെ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചു. ഈ ഭാഗത്ത് കഞ്ചാവ് വില്പനക്കാരും തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ലൈറ്റ് പ്രവർത്തിപ്പിക്കാൻ അധികൃതർ അടിയന്തരമായി ഇടെപടണമെന്നും രാത്രികാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.