vazha
ആറാട്ടുപുഴ പത്തിശ്ശേരിൽ ജംഗ്ഷനിൽ വാഴത്തോട്ടത്തിൽ ഹാഷിമിന്റെ വീട്ടു മുറ്റത്ത്‌ കൗതുകമായി വാഴ കുലച്ചപ്പോൾ

ഹരിപ്പാട്: വാഴയുടെ മദ്ധ്യഭാഗത്ത് കുല വന്നത് കൗതുകമായി.ആറാട്ടുപുഴ കാർത്തിക ജംഗ്ഷൻ വാഴത്തോട്ടത്തിൽ ഹാഷിമിന്റെ വീട്ടു മുറ്റത്താണ് കൗതുകമായി വാഴകുലച്ചത്.വിത്ത് നട്ട് കുറെനാളായിട്ടും കുലച്ചില്ല. പിന്നീട് വാഴയുടെ മദ്ധ്യഭാഗത്ത് പോളകൾക്കിടയിലൂടെ കുല പുറത്ത് വരികയായിരുന്നു. വർഷങ്ങളായി വാഴക്കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സംഭവം ആദ്യമാണെന്നു വീട്ടുകാർ പറഞ്ഞു.