ആലപ്പുഴ: പ്രളയ ബാധിതർക്ക് സർഗ്ഗാത്മക പിന്തുണയുമായി ചിത്രകാരൻമാർ ആലപ്പുഴയിൽ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ഒത്തുചേരും. ഇന്ന് ആലപ്പുഴ മുപ്പാലത്തിനു സമീപം കനാൽക്കരയിലാണ് ദേശീയ, സംസ്ഥാന പുരസ്കാര ജേതാക്കളായ നൂറോളം ചിത്രകാരൻമാരുടെ ഒത്തുകൂടൽ. കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, സംസ്ഥാന ജനറൽ കൺവീനർ എൻ. വി. പ്രദീപ്കുമാട, ശില്പിയും ചിത്രകാരനുമായ പ്രൊഫ. കാട്ടൂർ നാരായണ പിള്ള, കെ.എ. ഫ്രാൻസിസ്, വൈക്കം എം.കെ. ഷിബു, ഷാജി പാണ്ഡവത്ത്, അജയൻ വി. കാട്ടുങ്കൽ, സി.കെ. വിജയകുമാർ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. എം. ലിജു തുടങ്ങിയവർ സംസാരിക്കും. കവിയരങ്ങും ചിത്രപ്രദർശനവും നടത്തും. ചിത്രങ്ങൾ വിറ്റു കിട്ടുന്ന തുക ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകും.