കുട്ടനാട് എസ് എൻ. ഡി പി യോഗം കുട്ടനാട് യൂണിയൻ വിവിധ അക്കൗണ്ടുകളിലായി ശ്രീനാരായണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 8,30,000 രൂപ തിരികെ ലഭിക്കുന്നതിനായി ശ്രീനാരായണ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ പി. പി. മധുസൂദനൻ, സി. എസ് സന്തോഷ് ബാബു, കെ സി സദാനന്ദൻ, ബിന്ദു ഷാജി, എന്നിവർക്കെതിരെ കുട്ടനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ പി എസ്.എൻ ബാബു ആലപ്പുഴ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. യൂണിയന് ലഭിക്കാനുളള തുക ഈടാക്കുന്നതിനായി ട്രസ്റ്റിന്റെ പേരിലുളള വസ്തുവകകൾ ജപ്തി ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഒരു വർഷത്തിനു മുമ്പ് യൂണിയൻ ഭരണസമിതിയെ എസ്.എൻ.ഡി.പി യോഗം കൗൺസിൽ പിരിച്ചുവിട്ടിരുന്നു. ട്രസ്റ്റിന്റെയും ബാങ്കിന്റെയും ഭാരവാഹികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ട്.