മാവേലിക്കര: ജില്ലാ സീനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പിൽ കല്ലുമല മാർ ഇവാനിയോസ് കോളേജ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ സ്റ്റാർ പ്രായിക്കരയെ 5-3 നു പരാജയപ്പെടുത്തിയാണ് മാർ ഇവാനിയോസ് വിജയികളായത്. ബിഷപ്പ് മൂർ കോളേജ് ,ബിഷപ്പ് ഹോഡ്‌ജസ് ഹയർസെക്കൻഡറി സ്കൂളിനെ 6-4 നു പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി മാർ ഇവാനിയോസിലെ സേവ്യർ.എഫിനെ തിരഞ്ഞെടുത്തു . 19, 20, 21 തീയതികളിൽ കാസർകോട് നടക്കുന്ന സംസ്ഥന ചാമ്പ്യൻഷിപ്പിലേക്ക് ആലപ്പുഴ ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യ്തു . അസോ. പ്രസിഡൻറ്റ് അഡ്വ.ബി.രാജശേഖരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിബു ശിവദാസ് സ്വാഗതം പറഞ്ഞു . ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡേവിഡ് ജോസഫ് ദേശീയ താരങ്ങളെ ആദരിച്ചു. അസോ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീപ് ജോൺ , ഗിരിജാകുമാരി എന്നിവർ സംസാരിച്ചു. യദുകൃഷ്ണൻ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിൽ അസോ. വൈസ് പ്രസിഡൻ്റ് ഡേവിഡ് ജോസഫ് സമ്മാനദാനം നിർവഹിച്ചു.