ഹരിപ്പാട് മുംബയ് ഐ.ഐ.ടി സന്ദർശിച്ച് ഗിന്നസ് ബുക്കിലിടം നേടി ജില്ലയിലെ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ. ഐ.ഐ.ടിയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡൻസ് സോളാർ അംബാസിഡേഴ്‌സ് വർക് ഷോപ്പിൽ പങ്കെടുക്കാനാണ് ഹരിപ്പാട് ഗവ. ബോയ്‌സ് ഹയർസെക്കൻ‌റി സ്‌കൂളിലെഎസ്. പ്രണവിനും പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസിലെ കെ.എം.ശാർവാര ഭട്ടിനും അവസരം ലഭിച്ചത്. മുഴുവൻ വിഷയങ്ങൾക്കും 100ൽ 100 മാർക്ക് നേടിയവർക്കാണ് യോഗ്യത ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 5700 പേരാണ് പങ്കെടുത്തത്. കേരളത്തിൽ 50 പേരെയാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തിരഞ്ഞെടുത്തത്. സോളാർ ലാമ്പ് സ്വയം നിർമ്മിച്ച് ഒരേ സമയം പ്രകാശം തെളിച്ചാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഐ.ഐ.ടി.യിലെ വിവിധ വകുപ്പുകൾ സന്ദർശിക്കാനും അവിടുത്തെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.