ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനടജാഥ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. വി.എം.ഹരിഹരൻ ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻമാർ ബിൻനസീറും കെ.എൽ.ബെന്നിയുമാണ്. പി.എസ്.എം.ഹുസൈനാണ് ഡയറക്ടർ. യോഗത്തിൽ ജി.പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, ജി.ചന്ദ്രമോഹൻ, ജോഷി എബ്രഹാം, പി.കെ സദാശിവൻപിള്ള, കെ.എസ്.ജയൻ, ഇ.ഇസഹാക്ക്, സനൂപ് കുഞ്ഞുമോൻ, വി.ഷംനാദ്, ജോമോൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.