മാവേലിക്കര: അയ്യങ്കാളി 1893ല്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ സഞ്ചാര സ്വാതന്ത്ര്യ സമരമായ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികം നവംബര്‍ അഞ്ചിന് കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രി ജി.സുധാകരൻ (അരൂർ, ചേര്‍ത്തല), മന്ത്രി പി.തിലോത്തമൻ (തുറവൂർ), മന്ത്രി ടി.എം. തോമസ് ഐസക്ക്, കെ.സി. വേണുഗോപാല്‍ എം.പി (ആലപ്പുഴ), സണ്ണി എം.കപിക്കാട് (കുട്ടനാട്), കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.സുദര്‍ശന കുമാർ (എടത്വ), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (കാര്‍ത്തികപ്പള്ളി), അഡ്വ.യു.പ്രതിഭ എം.എല്‍.എ (കായംകുളം), സജി ചെറിയാന്‍ എം.എല്‍.എ (ചെങ്ങന്നൂർ, മാന്നാർ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ (ചെറിയനാട്), ആര്‍.രാജേഷ് എം.എല്‍.എ (മാവേലിക്കര), മുല്ലക്കര രത്‌നാകരൻ എം.എൽ.എ (ചാരുംമൂട്), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.രാഘവൻ (തഴക്കര), ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് (വള്ളികുന്നം) എന്നിവർ സാംസ്‌കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ നടത്തിപ്പിനായുള്ള ജനറൽ കൗൺസിൽ യോഗം നാളെ രാവിലെ 10.30ന് മാവേലിക്കരയിൽ നടക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന അസി.സെക്രട്ടറി ബൈജു കലാശാല, ജില്ലാ പ്രസിഡന്റ് ടി.ആര്‍. ശിശുപാലന്‍, ജില്ലാ സെക്രട്ടറി എ.പി. ലാല്‍കുമാര്‍, ട്രഷറർ കെ.കാര്‍ത്തികേയന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു കല്ലുമല, എ.ഓമനക്കുട്ടൻ എന്നിവര്‍ പങ്കെടുത്തു.