തുറവൂർ: രണ്ടാം വർഷ ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) വിദ്യാർത്ഥിനിയായ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന തെക്ക് കു ന്നുമ്മേൽ വീട്ടിൽ രതീഷ് ഷേണായിയുടെ ഭാര്യ മേരി. എ (30) ആണ് മരിച്ചത്. തീരദേശ പാതയിൽ എഴുപുന്ന തെക്ക് പി.എസ്.കടവ് റെയിൽവേ ക്രോസിന് സമീപം ഇന്നലെ പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുറവുർ ടി.ഡി.ടി ടി ഐ യിലെ വിദ്യാർത്ഥിനിയായിരുന്നു. ഏക മകൻ: ഋഷികേശ് .