ആലപ്പുഴ: പെട്രോൾ, ഡീസൽ വിലവർദ്ധന തടയുക, പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് ധർണ നടത്തുമെന്ന് സംസ്ഥാന അസി. സെക്രട്ടറി ചുങ്കം നിസാം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുമ്പുപാലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ രാവിലെ 11ന് നടക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് ഉദ്ഘാടനം ചെയ്യും. ആർ. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡി. ശിവകുമാർ, എം. ആനന്ദൻപിള്ള, സാബു ചക്കുവള്ളി തുടങ്ങിയവർ പ്രസംഗിക്കും. ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി വയലാർ സുരേന്ദ്രൻ, കെ.എൻ.എ കരിം, ഫസൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.