മാവേലിക്കര: പന്ത്രണ്ടാമത് ചെട്ടികുളങ്ങര അമ്മ ഗാനപൂർണശ്രീ പുരസ്കാരം വയലിൻ വിദ്വാൻ ഹരികുമാർ ശിവന്. ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽഹൈക്കോടതി ജഡ്ജി ദേവൻരാമചന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും. ദേവസ്വം ബോർഡംഗം കെ.രാഘവൻസമ്മേളനം ഉദ്ഘാടനം ചെയ്യും. 7ന് ഹരികുമാർ ശിവന്റെ വയലിൻ സോളോ.
ക്ഷേത്ര അവകാശികളായ 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനാണ് പുരസ്കാരം നൽകുന്നത്. . 2001ൽ പ്രസിഡന്റിന്റെ മികച്ച വയലിനിസ്റ്റ് പുരസ്കാരം, കേന്ദ്ര സർക്കാരിന്റെ ജൂനിയർ, സീനിയർ ഫെലോഷിപ്പ്, ചെന്നൈ മ്യൂസിക് അക്കാഡമിയുടെ അതുല്യ പ്രതിഭാ പുരസ്കാരം, ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മികച്ച വയലിനിസ്റ്റ് അവാർഡ്, സംഗീത നാടക അക്കാഡമിയുടെ യുവ പുരസ്കാർ എന്നിവ ലഭിച്ചിട്ടുണ്ട്.