കായംകുളം :എൻജിനിയറിംഗ് വിദ്യാർത്ഥി ചെന്നൈയിൽ ബൈക്കപകടത്തിൽ മരിച്ചു. ചെന്നൈ സെന്റ്
പീറ്റേഴ്സ് കോളജിലെ അവസാന വർഷ ബി. ടെക് വിദ്യാർത്ഥി പെരിങ്ങാല കണിശേരിൽ തെക്കതിൽ താജുദ്ദീന്റെ മകൻ ഹബീബ് റഹ്മാൻ (20 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം
പുലർച്ചെ കൂട്ടുകാരനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹോസ്റ്റലിലേക്ക്
വിളിച്ചു കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ഉടൻ അപ്പോളോ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജാ അവധിക്കായി
ഇന്നു നാട്ടിലേക്ക് വരാനിരുന്നതാണ്. മാതാവ് ഹസീന, സഹോദരൻ ഹാസിഫ്.
കബറടക്കം ഇന്ന് 10ന് ടൗൺ ജുമാ മസ്ജിദിൽ.