ആലപ്പുഴ: ശക്തി ഓഡിറ്റോറിയം പ്രൊപ്രൈറ്റർ, കുമരകം മേലുവള്ളിൽ ജോർജ് തോമസ് (74, കുഞ്ഞുമോൻ) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5 ന് ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള സ്വവസതിയിൽ കൊണ്ടുവരും. നാളെ രാവിലെ 8 ന് ആറാട്ടുവഴി ശക്തി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം 11.30 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ആലീസ് ജോർജ്. മക്കൾ: ഡോ. ദീപ, ശോഭ, അഡ്വ. സ്നേഹ. മരുമക്കൾ: ഡോ. ജോജി, മനേഷ് പീറ്റർ, രാകേഷ് ജോസ്.