ചാരുംമൂട്: ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും സർക്കാർ അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല കർമ്മ സമതി ചാരുംമൂട്ടിൽ സംഘടിപ്പിച്ച അയ്യപ്പനാമ ജപയാത്രയും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തി ശബരിമലയിലെ ആചാര വിശ്വാസങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ദുർഗ്ഗാവാഹിനി ജില്ലാ പ്രമുഖ് ഗിരിജ, രാഷ്ട്രീയ സ്വയം സേവക് സംഘം ഖണ്ഡ് സംഘചാലക് ടി.വി. വിശ്വംഭരൻ, മധു ചുനക്കര എന്നിവർ സംസാരിച്ചു. ശബരിമല കർമ്മ സമിതി ചാരുംമൂട് കൺവീനർ പീയൂഷ് ചാരുംമൂട് സ്വാഗതവും ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി മനേഷ് നന്ദിയും പറഞ്ഞു.