പൊലീസ് ഡ്രൈവർക്ക് തോളെല്ലിന് പരിക്കേറ്റു
ചേർത്തല: വാരനാട് മക്ഡവൽ കമ്പനിക്കു സമീപം വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രക്കാരൻ കടന്നു. ഇടത് തോളെല്ലിന് പരിക്കേറ്റ ചേർത്തല സ്റ്റേഷനിലെ ഡ്രൈവർ സത്യപ്രസാദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പൊലീസ് കൈകാട്ടിയപ്പോൾ നിറുത്തിയ ബൈക്കിനു പിന്നിലിരുന്നയാൾ ഇറങ്ങിയ ഉടനെ ഓടിച്ചിരുന്നയാൾ വേഗം മുന്നോട്ടെടുക്കുകയായിരുന്നു. ജീപ്പിന് അരികിൽ നിൽക്കുകയായിരുന്നു സത്യപ്രസാദ്. വെച്ചൂർ സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ചേർത്തല എസ്.ഐ ജി. അജിത്കുമാർ പറഞ്ഞു.