ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ മൂലയ്ക്കൽത്തറ വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (19) ആണ് മരിച്ചത്.
9ന് ഉച്ചക്ക് 2.30 ഓടെ പട്ടണക്കാട് അത്തിക്കാട് കവലക്ക് സമീപമായിരുന്നു അപകടം. ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുന്നതിനിടെ വളവിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. അമ്മ:മഹിളാമണി.സഹോദരങ്ങൾ :അഞ്ജു മണിക്കുട്ടൻ, പ്രവീണമനു.