vayalar
പുന്നപ്രവയലാർ സമരത്തിന്റെ 72-ാം വാർഷിക വാരാചരണത്തിന് വയലാർ കേന്ദ്രമാക്കിയുള്ള കമ്മിറ്റിരൂപീകരണ യോഗം.മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.എ.എം.ആരിഫ് എം.എൽ.എ,സി.ബി.ചന്ദ്രബാബു,പി.കെ.സാബു,എൻ.എസ്.ശിവപ്രസാദ്,ആർ.നാസർ,ജി.ബാഹുലേയൻ കെ.പ്രസാദ് എന്നിവർ സമീപം

ചേർത്തല:പുന്നപ്രവയലാർ സമരത്തിന്റെ 72-ാം വാർഷിക വാരാചരണത്തിന് വയലാർ കേന്ദ്രമാക്കി കമ്മി​റ്റി രൂപീകരിച്ചു.എസ്.എൻ.എം.ഗവ.ബോയ്‌സ് സ്‌കൂൾ ഓഡി​റ്റോറിയത്തിൽ ചേർന്ന ആലോചനായോഗം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി.സി.ബി.ചന്ദ്രബാബു,പി.കെ.സാബു എന്നിവർ സംസാരിച്ചു.ആർ.നാസർ, കെ.പ്രസാദ്,മനു.സി.പുളിക്കൽ,എ.എം.ആരിഫ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
എൻ.എസ്.ശിവപ്രസാദ് പ്രസിഡന്റും പി.കെ.സാബു സെക്രട്ടറിയുമായുള്ള 1001 അംഗം ജനറൽ കമ്മി​റ്റിയും 151 അംഗ എക്‌സിക്യൂട്ടീവും രൂപീകരിച്ചു.