പൂച്ചാക്കൽ :വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈത്തൊഴിൽ പരിശീലനം ഒരുക്കി അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവ. എൽ പി സ്കൂൾ . ഒഴിവ് സമയം പഴാക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തി ഓരോ കുടുംബത്തിനും വരുമാനം നേടലാണ്."ഓരോ രക്ഷിതാവിനും ഒരു കൈ തൊഴിൽ " പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ അശോക് കുമാർ പറഞ്ഞു. ആദ്യപടിയായി പേപ്പർ ബാഗ് നിർമ്മാതാവ് അഭിലാഷ് പെരുമ്പളം കുട്ടികളുടെ അമ്മമാർക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.
പദ്ധതിയുടെ ഭാഗമായി സ്ക്രീൻ പ്രിന്റിഗ് , തുണി സഞ്ചി നിർമാണം , ചോക്ക് ,എൽ.ഇ.ഡി ബൾബ് നിർമ്മാണം, കാട കൃഷി പരിശീലനം തുടങ്ങിയവ നടത്തുമെന്ന് കൺവീനർമാരായ ലിൻസമ്മ, അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു.