റിപ്പോർട്ട് ഇന്ന് നല്കണമെന്ന് നഗരസഭ സെക്രട്ടറി
ആലപ്പുഴ: പ്രളയബാധിതര്‍ക്കായി നഗരസഭ ടൗണ്‍ഹാൾ മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍പൂട്ടു പൊളിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ കടത്തിക്കൊണ്ടുപോയെന്ന് ആക്ഷേപം. കൊണ്ടുപോയ സാധനങ്ങൾ തിരികെക്കൊണ്ടുവരാനും സംഭവത്തപ്പറ്റി അന്വേഷിച്ച് ഇന്ന് റിപ്പോർട്ട് നല്കാനും നഗരസഭസെക്രട്ടറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്വകാര്യ വ്യക്തികളിൽ നിന്ന് ശേഖരിച്ച സാധനങ്ങളാണ് കടത്തിയത്. ഭക്ഷ്യവസ്തുക്കൾ,വസ്ത്രങ്ങൾ തുടങ്ങിയവയാണ് സൂക്ഷിച്ചിരുന്നത്. വിവരം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അറിഞ്ഞതോടെ സംഭവം വിവാദമായി. കൊണ്ടുപോയ സാധനങ്ങള്‍ ഉടൻ എത്തിക്കാൻ സെക്രട്ടറി നിര്‍ദ്ദേശിച്ചെങ്കിലും അടുത്ത ദിവസം കൊണ്ടുവരാമെന്നാണ് കൗണ്‍സിലര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ സി.പി.എം നേതൃത്വം ഇടപെട്ടിട്ടുണ്ട്.