മാവേലിക്കര: ബുദ്ധജംക്‌ഷൻ–കല്ലുമല റോഡിലെ റെയിൽവേ ഗേറ്റ് തകരാറിലാകുന്നത് തുടർക്കഥയായിട്ടും പരിഹാരമില്ലാത്തത് വാഹനയാത്രക്കാരെ വലയ്ക്കുന്നു.വെള്ളിയാഴ്ച രാത്രി 8.30ന് തകരാറിലായ ഗേറ്റ് ശനിയാഴ്ച വൈകിട്ട് വരെ അടഞ്ഞു കിടന്നു. ഗേറ്റ് തകരാറിലായത് റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തെ അറിയിച്ചെങ്കിലും ജീവനക്കാരെത്തിയത് ശനിയാഴ്ച രാവിലെ 11നാണ്. വൈകിട്ടു 6നും തകരാർ പരിഹരിക്കുന്ന ജോലികൾ തുടർന്നു.രാത്രി വൈകിയാണ് അറ്റകുറ്റപ്പണി പൂർത്തിയായത്.
കഴിഞ്ഞ 23ന് ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് തകരാറിലായ ഗേറ്റ് 20 മണിക്കൂറാണ് അന്ന് അടഞ്ഞു കിടന്നത്. ഇതിനു ശേഷം ഒൻപതു തവണ തകരാറിലായി. ലെവൽക്രോസിലെ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും പ്രശ്നം പരിഹരിക്കാൻ ഗേറ്റ് പൂർണമായും മാറ്റി സ്ഥാപിക്കണമെന്നും അധികൃതർ പറയുന്നു. തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കുറവും നേരിടുന്നുണ്ട്.
നവീകരണത്തിന് അടച്ചിടുമ്പോൾ പ്രധാന പാതയായ പുതിയകാവ്–കല്ലുമല റോഡിൽ ഗതാഗതം സ്തംഭിക്കുന്നത് വാഹനയാത്രക്കാരെ വലയ്ക്കുന്നു. മുന്നറിയിപ്പില്ലാതെ ഗേറ്റ് അടയ്ക്കുന്നതിനാൽ ഇരുവശങ്ങളിലുമെത്തുന്ന വാഹനങ്ങൾ തിരിച്ചുവിടേണ്ട സാഹചര്യമാണ്. തഴക്കര–ഇറവങ്കര–അറുന്നൂറ്റിമം
ചുറ്റി തുടർ യാത്ര നടത്തേണ്ടി വരുന്നു