nss
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കാർത്തികപ്പള്ളി എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ നാമ ജപ ഘോഷയാത്ര

ഹരിപ്പാട്: ശബരിമലയിൽ യുവതികൾക്ക് പ്രവേശം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കാർത്തികപ്പള്ളി എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ നാമ ജപ ഘോഷയാത്രയിൽ പങ്കെടുത്തത് പതിനായിരങ്ങൾ . എൻ.എസ്.എസ് ട്രഷറർ ഡോ.എം.ശശികുമാർ, മൂടയിൽ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി കാരയ്ക്കാട്ടില്ലം വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഘോഷയാത്രയ്ക്ക് തുടക്കമായത്. വെട്ടുവേനി മൂടയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുൻപിൽ നിന്നാണ് ആരംഭിച്ചത്. കെ.എസ് ആർ ടി സി ജംഗ്ഷൻ, ഗവ. ആശുപത്രി ജംഗ്ഷൻ, എഴിക്കകത്ത് ജംഗ്ഷൻ, കച്ചേരി, ടൗൺഹാൾ ജംഗ്ഷൻ വഴി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമാപിച്ചു. യൂണിയനിലെ 92 കരയോഗങ്ങളിൽ നിന്ന് അംഗങ്ങൾ, സംഘടനാഭാരവാഹികൾ, വനിതാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരപിള്ള, മണ്ണാറശാല ട്രസ്റ്റ് ഭാരവാഹി എസ്.നാഗദാസ്, യൂണിയൻ വൈ. പ്രസിഡന്റ് ആർ.വേണുഗോപാൽ, പ്രതിനിധി സഭാംഗങ്ങളായ ഡോ.കെ.രവികുമാർ ,കരുവാറ്റ ചന്ദ്രബാബു, അഡ്വ.വി.വിജുലാൽ, ഗോപീകൃഷ്ണൻ, യൂണിയൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ, ഇൻസ്പെക്ടർ ടി ജെ.അനിൽകുമാർ, യൂണിയൻകമ്മിറ്റി അംഗങ്ങളായ എം.കെ.വിജയൻ, പി.ആർ.ശിവകുമാർ ,എൻ.കെ.രമേശ് കുമാർ, വി.ശ്രീകുമാർ ,ആർ.രവീന്ദ്രനാഥൻനായർ, എൻ.വേണുഗോപാൽ, എച്ച്.ചന്ദ്രസേനൻ നായർ, കെ.ജെ. അജിത്കുമാർ, ജി.രവീന്ദ്രൻ പിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് തുളസികൃഷ്ണ, സെക്രട്ടറി മോഹനകുമാരി എന്നിവർ പങ്കെടുത്തു.