ചേർത്തല:സാരഥി സെന്റർ ഫോർ എക്സലൻസിന്റെ ആഭിമുഖ്യത്തിൽ സരസ്വതി പൂജയും അനുമോദന സമ്മേളനവും 19ന് രാവിലെ 9.30ന് എസ്.എൽ.പുരം വരകാടി ക്ഷേത്രത്തിന് സമീപം സാരഥി സെന്ററിൽ നടക്കും.നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നേടിയ മുരളീകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്യും.ഡയറക്ടർ കേണൽ എസ്.വിജയൻ അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തും.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാർ,പദ്മനാഭ പണിക്കർ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമാരായ വി.ശശികുമാർ,എസ്.രാജേഷ്,പഞ്ചായത്ത് അംഗം റജിമോൻ,കെ.പി.അപ്പൻ എന്നിവർ സംസാരിക്കും.എസ്.സി.എഫ്.ഇ ചെയർമാൻഅഡ്വ.അരവിന്ദാക്ഷൻ സ്വാഗതവും വിനീത് വിജയൻ നന്ദിയും പറയും.രാവിലെ 9.30മുതൽ സരസ്വതി പൂജ ആരംഭിക്കും.