മാവേലിക്കര: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്ക ദുരീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്ന് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രമേയം ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെ മറികടക്കാൻ ആവശ്യമായ നിയമനിർമ്മാണം സർക്കാരുകൾ നടത്തണമെന്നും പ്രമേയം പറയുന്നു. യൂണിയൻ പ്രസിഡന്റ് ​ടി.കെ.പ്രസാദ് അവതാരകനായി. യൂണിയൻ സെക്രട്ടറി എം.അനിൽകുമാറാണ് പ്രമേയം പാസാക്കിയത്.