അമ്പലപ്പുഴ:പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്കു പഞ്ചായത്ത് വാളത്താറ്റ് ബിജു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുന്നപ്ര പുന്നക്കാെവെളിയിൽ പരമേശ്വരക്കുറുപ്പിനെ (45) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്നലെ രാത്രി 10.15 ഓടെ ദേശീയ പാതയിൽ തൂക്കുകുളം ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ നിർത്താതെ പോയി.പുന്നപ്ര പൊലീസ് കേസെടുത്തു.