മുതുകുളം: പൊട്ടിയ ഓട് മാറ്റുന്നതിനിടെ വീടിന്റെ മുകളിൽ നിന്നു വീണ് നാടക നടൻ മരിച്ചു. മുതുകുളം കനകക്കുന്ന് മാവേലിക്കര മണ്ണേൽ (പുത്തൻപുരയിൽ) കെ.പി.എ.സി. കനകപ്രസാദ് (ബാലകൃഷ്ണപ്രസാദ്-67) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തലക്ക് പരിക്കേറ്റ കനകപ്രസാദിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അനിത. മക്കൾ: പ്രിയങ്ക, രാഹുൽ.