 ബ്ബവർസരം മുതലെടുത്ത് തമിഴ് ലോബികൾ

ആലപ്പുഴ: പ്രളയ പ്രത്യാഘാതങ്ങളുടെ പടികടന്ന് ജില്ലയിലെ കയർ മേഖല ഉണർവിലേക്ക്. സ്തംഭനാവസ്ഥയിലായിരുന്ന സംഘങ്ങളും ഫാക്ടറികളും പൂർണ നിലയിലുള്ള പ്രവർത്തത്തിലേക്കെത്താൻ ഇനിയും മാസങ്ങൾ എടുക്കുമെങ്കിലും തൊഴിലാളി കുടുംബങ്ങൾ പ്രതീക്ഷയിലാണ്. ജില്ലയിൽ 50 കയർ ഉത്പാദക സംഘങ്ങളും 160 കയർപിരി സംഘങ്ങളുമുണ്ട്. പ്രളയത്തെത്തുടർന്ന് ഇവയിൽ 90 ശതമാനവും നിശ്ചലമായിരുന്നു. യന്ത്രങ്ങളുടെ കേടുപാടുകൾ തീർത്ത് നിർമ്മാണം തുടങ്ങിയെങ്കിലും ഉത്പാദനത്തിലെ കുറവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംഭരിച്ച ചകിരി പൂർണമായും ഉപയോഗ്യശൂന്യമായതോടെ അന്യസംസ്ഥാന ചകിരിയാണ് ആശ്രയം.

.........................................

 വരവിന് ക്ഷാമമില്ല

ജില്ലയിൽ ചകരി ഉത്പാദനം കുറഞ്ഞെങ്കിലും വരുത്തൻ ചകിരിക്ക് ക്ഷാമമില്ല. ആറാട്ടുപുഴ, വൈക്കം ചകിരിയുടെ നിർമ്മാണം താഴേക്കാണ് നീങ്ങുന്നത്. കേരളത്തിലെ ചകിരി ക്ഷാമം മുതലെടുത്ത് വിലകൂട്ടുകയാണ് തമിഴ്നാട് ലോബികൾ. ഒരു കെട്ട് (30 കിലോ) ചകിരിക്ക് 800 രൂപയായിരുന്നു മുൻപ്. ഇപ്പോൾ 1000 മുതലാണ് തമിഴ്നാട്ടിലെ വില.

 ഗുണമേൻമ കുറവ്

തമിഴൻ ചകിരിക്ക് വില കൂടുതലാണെങ്കിലും ഗുണമേന്മ കുറവാണ്. പച്ചത്തൊണ്ട് നേരിട്ട് തല്ലിയാണ് തമിഴ്നാട്ടിൽ ചകിരി എടുക്കുന്നത്. ഇൗ ചകിരിനാരിന് നീളം കുറവായിരിക്കും.

 വാറണ്ടി കഴിഞ്ഞ യന്ത്രങ്ങൾ

പ്രളയത്തിൽ കയർ മേഖലയ്ക്ക് ഏറെ നാശനഷ്ടം സംഭവിച്ചിട്ടും സർക്കാരിൽ നിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. സംസ്ഥാന കയർ ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കയർ സംഘങ്ങളും സ്വകാര്യ ഫാക്ടറികളും സ്വന്തം ചിലവിലാണ് യന്ത്രങ്ങളുടെ കേടുപാട് നീക്കിയത്. വാറണ്ടി കാലാവധി കഴിയാത്ത യന്ത്രങ്ങൾ സൗജന്യമായി കമ്പനികൾ നന്നാക്കിയെങ്കിലും വാറണ്ടി കഴിഞ്ഞ യന്ത്രങ്ങൾ ഇനിയും അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണ്.

.......................................

''സംഘങ്ങളിൽ നിർമ്മാണം പുനരാരംഭിച്ചിട്ട് രണ്ടാഴ്ചയോളമായി. ഉത്പാദനം വളരെ കുറവാണ്. ചകരിക്ക് വലിയ ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള വിതരണക്കാർ അവസരം മുതലെടുക്കുകയാണ്. ആനുകൂല്യങ്ങൾ ഒന്നും സർക്കാരിൽ നിന്ന് ലഭിച്ചില്ലെങ്കിലും ഉടൻ ഫണ്ട് അനുവദിക്കും.''

(ഹരിഹരൻ, കേരള കയ‌ർ കോർപറേഷൻ ബോർഡ് മെമ്പർ)

..................................................

'' പ്രളയത്തിന് ശേഷം കയർഫെഡ് ചെറിയ ഉണർന്നു വരുന്നതേയുള്ളൂ. ഉത്പാദനം പകുതിയിൽ താഴെയാണ്. നിലവിലുള്ള പ്രതിസന്ധി നീങ്ങിയാലുടൻ ഉത്പാദനം കൂട്ടാനാവുമെന്നാണ് പ്രതീക്ഷ''

(സി.സുരേഷ് കുമാർ, കയർഫെഡ് മാനേജിംഗ് ഡയറക്ടർ)