 നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന വ്യാപകം

ആലപ്പുഴ:ഭാവിതലമുറയെ ലക്ഷ്യമിട്ട് കഞ്ചാല് സുലഭമായി എത്തുമ്പോഴും എക്സൈസിന്റെ നേതൃത്വത്തിൽ ലഹരി വേട്ടയും സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രവ‌ർത്തനങ്ങളും വിരളം. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നാണ് സുലഭമായി ലഹരി എത്തുന്നത്. ലഹരി വേട്ടയിൽ അകത്താവുന്നത് യുവാക്കളും വിദ്യാ‌ത്ഥികളുമാണ്. കഞ്ചാവ് നാട്ടിൽ മുക്കിലും മൂലയിലും സുലഭമാണ്. ചെറിയ പൊതികളിലാക്കി സൂക്ഷിക്കാനും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനും കഴിയുമെന്നത് കച്ചവടക്കാർക്ക് അനുകൂല ഘടകമാണ്.

ലക്ഷ്യം പുതിയ തലമുറ

നിയമത്തിന്റെ കുറുക്കുവഴികൾ പ്രയോജനപ്പെടുത്തി ചെറിയ അളവിൽ ചെറിയ പൊതികളിലാക്കിയാണ് സ്കൂൾ പരിസരങ്ങളിലും മറ്റും കഞ്ചാവ് കച്ചവടം നടത്തുന്നത്. കുട്ടികളെ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നതിനൊപ്പം ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചു നല്കാൻ വാഹകരായും വില്പനക്കാരായും ഇവരെ വൻ കിട കച്ചവടക്കാർ

പ്രയോജനപ്പെടുത്തുന്നു. സ്കൂളുകൾക്ക് ദുഷ്പേരുണ്ടാകുമെന്ന ഭയത്താലും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം രക്ഷിതാക്കളും അദ്ധ്യാപകരും രഹസ്യമാക്കുകയാണ് പതിവ്. പഠിക്കാൻ ഉന്മേഷം ലഭിക്കുമെന്ന് പറഞ്ഞ് സമർത്ഥരായ കുട്ടികളെയും ഇത്തരക്കാർ വലയിലാക്കുന്നു. എന്നാൽ അടിപ്പെട്ടു പോയാൽ ഒാർമ്മശക്തി, ചിന്താശേഷി, ഏകാഗ്രത, സമയബോധം എന്നിവ നശിപ്പിക്കുന്നവെ ന്ന സത്യം കുട്ടികൾക്ക് തിരിച്ചറിയാനും കഴിയുന്നില്ല.

വൻ മീനുകൾ കാണാമറയത്ത്

എട്ടു മാസം മുൻപ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ചനിലയിൽ പാഴ്സൽ കവറിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.റെയിൽവേ സ്‌​റ്റേഷൻ വഴിയാണ് ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങൾ പ്രധാനമായും കടത്തുന്നത്.അഞ്ച് മാസം മുൻപ് സ്റ്റേഷനിൽ അമൃത്‌സർ-കൊച്ചുവേളി എക്സ്പ്രസിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ ഉടമസ്ഥനില്ലാതെ കണ്ടെത്തി. ഇവയുടെ ഉറവിടത്തെപ്പ​റ്റിയോഎത്തിച്ചവരെക്കുറിച്ചോ യാതൊരു വിവരവുമില്ല.

ഇയട്ക്ക് ആ ക് ഷൻ

ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ജില്ലയിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്രെയും നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എഴ് മാസം മുമ്പ് രൂപീകരിച്ച കേരള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക് ഷൻ ഫോഴ്സിന്റെ 11അംഗ സംഘം നടത്തിയ റെയ്ഡിൽ 150 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. ഇതിന് പുറമേ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡിഷണൽ എസ്.ഐയും ഓരോ വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ്. എല്ലാ സജ്ജമെങ്കിലും ലഹരി കടത്ത് തുടരുന്ന സാഹചര്യമാണ്.