ആലപ്പുഴ:എസ്.ഡി.വി. പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിട്ടുള്ള ഗുരുപൂജ പുരസ്‌കാരസമർപ്പണവും വിവിധ മേഖലയിൽ മികവ് തെളിയിച്ച പൂർവ വിദ്യാര്‍ത്ഥികളെ ആദരിക്കലും 18ന് നടക്കും. വൈകിട്ട് മൂന്നിന് ബസന്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറി പി.വേണുഗോപാൽ കല്ലേലി രാഘവൻപിള്ളയ്ക്ക് ഗുരുപൂജ പുരസ്‌കാര സമർപ്പണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ആർ.രാമാനന്ദ്, ആർ.ഗോപിനാഥ് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് നൃത്തോത്സവം നടക്കും. വാർത്താസമ്മേളനത്തിൽ എസ്.ഡി.വി പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.ജെ.ജോസഫ്,ജനറൽ കൺവീനർ ചിക്കൂസ് ശിവൻ,ആർ.ഗോപിനാഥ്,കെ.പി.ഗോപാലകൃഷ്ണൻ,ജി.എൻ.ശിവാനന്ദൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.