ആലപ്പുഴ:കൃഷ്ണ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള കിഡ്‌സ് ഷോ 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐശ്വര്യ ആഡിറ്റോറിയത്തിൽ രാവിലെ 9ന് കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് രക്ഷാധികാരി പ്രൊഫ.എസ്.ഭാസ്‌കരപിള്ള അദ്ധ്യക്ഷത വഹിക്കും.നഗരസഭാംഗം കെ.ബാബു, റോജീസ് ജോസ്, പി.സുശീൽകുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ കെ.സി.വേണുഗോപാൽ എം.പി. മുഖ്യാതിഥിയായിരിക്കും. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് സമ്മാന വിതരണം നടത്തും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകുമെന്ന് ട്രസ്റ്റ് രക്ഷാധികാരി പ്രൊഫ.എസ്.ഭാസ്‌കരപിള്ള,പ്രസിഡന്റ് പി.സുശീൽ കുമാർ,ജനറൽ സെക്രട്ടറി കെ.ആനന്ദ് ബാബു,ശിവകുമാർ എന്നിവർ അറിയിച്ചു.