dinu
കാര്‍ത്തികപ്പള്ളി യൂണിയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം , ശിവഗിരിയില്‍ നടക്കുന്ന മഹായതിപൂജ, എന്നി വിഷയങ്ങളുമായി ബന്ധപെട്ട് ചർച്ച ചെയ്യുവാൻ കരുവാറ്റ വടക്ക് 2975ാം നമ്പർ എസ്.എൻ.ഡി.പി ശാഖയില്‍ കൂടിയ യോഗം യൂണിയന്‍ കൌണ്‍സിലര്‍ ദിനു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ശിവഗിരിയിൽ നടക്കുന്ന മഹാ യതി പൂജയിൽ എസ്.എൻ.ഡി.പി യോഗം കരുവാറ്റ വടക്ക് 2975ാം നമ്പർ ശാഖയിൽനിന്ന്2 00 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 6,7,8,9 തീയതികളിൽ നങ്ങ്യാർകുളങ്ങര ടി .കെ.എം.എം. കോളേജിൽ ധ്യാനാചാര്യൻ സച്ചിതാനന്ദ സ്വാമി നയിക്കുന്ന രണ്ടാമത് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം , ശിവഗിരിയിൽ നടക്കുന്ന മഹായതിപൂജ, എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. യൂണിയൻ കൗൺസിലർ ദിനു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷനായി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ലേഖമനോജ്‌ മുഖ്യപ്രഭാഷണം നടത്തി. ഭരണ സമിതി അംഗങ്ങളായ പി.രമേശൻ, സുകുമാരൻ, വനിതാ സംഘം പ്രസിഡന്റ് സുലോചന സുകുമാരൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും വനിതാ സംഘം സെക്രട്ടറി അനിത സാംബൻ നന്ദിയും പറഞ്ഞു.