ആലപ്പുഴ: യുദ്ധവിമാനത്തിന്റെ വില വെളിപ്പെടുത്തിയാൽ പ്രതിരോധ രഹസ്യങ്ങളുടെ ചോർച്ചയാകുമെന്ന് പറയുന്നവർ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറിയിരിക്കുകയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കെ.സി.വേണുഗോപാൽ എം.പി അഭിപ്രായപെട്ടു. റാഫേൽ അഴിമതിയിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ഡി.സി.സി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.
പ്രതിരോധ രഹസ്യങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറിയ കേന്ദ്ര സർക്കാരിന്റെ നടപടി രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഇന്ത്യാ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ഭരണ നേതൃത്വത്തിലിരുന്ന് രാജ്യസുരക്ഷയ്ക്ക് ഭീഷണി വരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും രാജ്യദ്രോഹികളാണ്. ഇതുവരെ ഒരു കളിത്തോക്ക് പോലും നിർമ്മിച്ചിട്ടില്ലാത്ത റിലയൻസ് ഡിഫൻസിന് വിമാന നിർമ്മാണ ചുമതല കൈമാറിയവരുടെ ദേശസ്നേഹവും രാജ്യതാൽപര്യവും ഇന്ത്യൻ ജനതയ്ക്ക് ബോദ്ധ്യമായിരിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ആലപ്പുഴ ഭട്ടതിരി പുരയിടത്തിൽ നിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. മാർച്ചിന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു , കെ.പി.സി.സി ഭാരവാഹികളായ അഡ്വ. സി.ആർ. ജയപ്രകാശ് , അഡ്വ. ബി.ബാബുപ്രസാദ്, ജോൺസൺ എബ്രഹാം, എ.എ.ഷുക്കൂർ, മാന്നാർ അബ്‌ദുൾ ലത്തീഫ്, കെ.പി.ശ്രീകുമാർ, എം.മുരളി, ഡി.സുഗതൻ, കെ,കെ. ഷാജു, ഇ.സമീർ പി.നാരായണൻ കുട്ടി, ബി.ബൈജു, കോശി എം.കോശി, സി.കെ.ഷാജി മോഹൻ, കറ്റാനം ഷാജി, ലാൽ വർഗീസ് കല്പകവാടി, എൻ.രവി, എം.എൻ.ചന്ദ്രപ്രകാശ്, ജി.മുകുന്ദൻ പിള്ള, കെ.ആർ.മുരളീധരൻ, ടി. സുബ്രഹ്മണ്യ ദാസ്, ജി.സഞ്ജീവ് ഭട്ട്, യു, മുഹമ്മദ്, കെ.വി.മേഘനാദൻ, ശ്രീദേവി രാജൻ, ബി. രാജലക്ഷ്മി, ടി.വി.രാജൻ, ഗായത്രി തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി