ആലപ്പുഴ: ജില്ലയിൽ ആറുതാലൂക്കുകളിലും പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി.

1,93,000 അപേക്ഷകൾ ലഭിച്ചതിൽ 1,60,437 പേർക്ക് ധനസഹായം അനുവദിച്ചു. രണ്ടാംഘട്ടത്തിൽ ലഭിച്ച 72,908 അപേക്ഷകരിൽ 32,644 പേർ അനർഹരാണെന്ന് കണ്ടെത്തി ഇവരുടെ അപേക്ഷ തള്ളിയിരുന്നു. സെപ്തംബർ അഞ്ചാംതീയതി വരെ ലഭിച്ച അപേക്ഷയാണ് അദ്യഘട്ടത്തിൽ പരിഗണിച്ചത്. നിരവധിപേർക്ക് പണം ലഭിച്ചില്ലെന്ന പരാതിയെത്തുടർന്ന് രണ്ടാംഘട്ടത്തിൽ 25 -ാം തീയതിവരെ അപേക്ഷ നൽകാൻ അവസരം നൽകിയിരുന്നു. ഇൗ അപേക്ഷകൾ കൂടി പരിഗണിച്ചാണ് ധനസഹായം വിതരണം പൂർത്തിയാക്കിയത്. ഇനിയും പണം ലഭിക്കാത്തവർതാലൂക്ക് ഓഫീസുകളുമായി ബന്ധപ്പെടണം.

ഓരോ താലൂക്കിലും ധനസഹായം ലഭിച്ചവരുടെ എണ്ണം

ചേർത്തല -14044

അമ്പലപ്പുഴ-25343

കുട്ടനാട് -55262

കാർത്തികപള്ളി-28641

മാവേലിക്കര- 8622

ചെങ്ങന്നൂർ- 28525