ആലപ്പുഴ: പ്രളയബാധിതര്‍ക്കായി ടൗണ്‍ഹാൾ മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണത്തിൽ പൊലീസിൽ പരാതി നൽകാൻ നഗരസഭ തീരുമാനിച്ചു. സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭ ഹാളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഇടത് കൗൺസിലർമാർ കടത്തിക്കൊണ്ടുപോയെന്നായിരുന്നു ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചത്.
പൂട്ടു പൊളിച്ചാണ് ഇടത് കൗണ്‍സിലര്‍മാര്‍ സാധനങ്ങൾ കടത്തിക്കൊണ്ടുപോയെന്നതെന്ന് ആരോപണമുയർന്നെങ്കിലും പൂട്ടുപൊളിച്ച സംഭവം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയത് ബോധപൂർവമാണെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു.