അമ്പലപ്പുഴ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു.പുറക്കാട് പഴയങ്ങാടി ഇലഞ്ഞിപ്പാലത്തിൽ തങ്കച്ചൻ (72) ആണ് മരിച്ചത്.പുറക്കാട് പഴയങ്ങാടി ഭാഗത്ത് കഴിഞ്ഞ 6 ന് രാത്രി 8.30 ഓടെ നടന്നുപോവുകയായിരുന്ന തങ്കച്ചനെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കച്ചൻ ഇന്നലെയാണ് മരിച്ചത്. സഞ്ചയനം 21 രാവിലെ 9 ന്. ഭാര്യ : ഓമന. മക്കൾ : സോണിയ, സോഫിയ, സൂര്യ .മരുമക്കൾ:ഷിബു, അഭിലാഷ്, വിനോദ്.