അമ്പലപ്പുഴ: 72ാമതു പുന്നപ്ര- വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പറവൂർ രക്തസാക്ഷി നഗറിൽ നടക്കുന്ന കലാ മത്സരങ്ങൾ 20 ന് തുടങ്ങും. എൽ .പി, യു. പി, എച്ച് .എസ്, എച്ച് .എസ് .എസ്, കോളേജ് തല വിദ്യാർത്ഥികൾക്ക് 8 ഇനങ്ങളിലായാണ് മത്സരം . എൽ .പി, യു .പി വിഭാഗം വിദ്യാർത്ഥികൾക്ക് ചിത്രരചന, ലളിതഗാനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട് ഇനങ്ങളിൽ മത്സരിക്കാം. എച്ച് .എസ്, എച്ച് .എസ് .എസ്, കോളേജ് വിഭാഗങ്ങൾക്ക് പ്രസംഗ ഉൾപ്പടെയുള്ള ഇനങ്ങളിൽ പങ്കെടുക്കാം. പ്രകൃതിസംരക്ഷണം പ്രളയ പശ്ചാത്തലത്തിൽ, കേരളീയ സമൂഹവും ആചാരാനുഷ്‌ഠാനങ്ങളും, സ്ത്രീ സ്വാതന്ത്ര്യവും സമൂഹവും എന്നീ വിഷയങ്ങളിലാണ് പ്രസംഗം. നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നീ ഗ്രൂപ്പിനങ്ങളിൽ പരമാവധി 5പേരെ മാത്രമേ അനുവദിക്കൂ. 20ന് ചിത്രരചന, കവിതാലാപനം, പ്രസംഗം, നാടൻ പാട്ട്, 21ന് ലളിതഗാനം, മാപ്പിളപ്പാട്ട്, വിപ്ലവഗാനം, 22 ന് പൊതു വിജ്ഞാന മത്സരവും നടക്കും.രാവിലെ 10മുതലാകും മത്സരങ്ങൾ . ഒന്നാം സ്ഥാനത്തെത്തിയ മത്സരയിനങ്ങളുടെ അവതരണവും സമ്മാനവിതരണവും 22 ന് വൈകിട്ട് 4ന് നടത്തും. പേര് രജിസ്റ്റർ ചെയ്യുന്നതിന് -9846986272.