ചാരുംമൂട്: തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച വീട്ടമ്മ മരിച്ചു. ദുരൂഹതയെന്ന് ബന്ധുക്കൾ .ചുനക്കര തെക്ക് കോട്ടയ്ക്കകത്ത് വിളയിൽ ശശിയുടെ ഭാര്യ തങ്കമണിയാണ് (45) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി പൊലീസ്: ചാരുംമൂട് ജംഗ്ഷന് വടക്ക് ഫെഡറൽ ബാങ്കിന് സമീപത്തെ ചായക്കടയോട് ചേർന്നായിരുന്നു താമസം.തലച്ചുറ്റി വീണ തങ്കമണിയെ ഇന്നലെ രാവിലെ 11ന് വീട്ടുകാർ ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരിച്ചു. നെറ്റിയ്ക്ക് താഴെ മൂക്കിനോട് ചേർന്ന് മുറിവേറ്റ പാടുണ്ട്. രാവിലെ വീട്ടിൽ വഴക്ക് നടന്നിരുന്നതായി വിവരമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . ഇന്ന് പോസ്റ്റുമോർട്ടം നടക്കും. മക്കൾ: അജീഷ്, അഞ്ജിത.