ഹരിപ്പാട്: ട്രെയിൻ മാർഗ്ഗമെത്തിച്ച 1.2 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി മുഖിൽ രാജിനെ (74) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ നങ്ങ്യാർകുളങ്ങര കോളേജിന് സമീപത്തുനിന്നാണ് എ.എസ്.ഐ ഇല്ല്യാസ്, സന്തോഷ്, സി.പി.ഒ ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.