ഹരിപ്പാട്: മുതുകുളം വടക്ക് ഉമ്മർമുക്കിന് പടഞ്ഞാറായി ബിജുഭവനത്തിൽ വിജയന്റെ തട്ടുകടയ്ക്കു നേരേ ആക്രമണം. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. കടയ്ക്ക് മുന്നിൽ വച്ചിരുന്ന ബഞ്ച്, ഡസ്‌കുകൾ, ഉള്ളിലുണ്ടായിരുന്ന പാത്രങ്ങൾ, പുകയടുപ്പ് എന്നിവ അടിച്ചുടച്ചു. വലിയ ദോശക്കല്ല് അക്രമികൾ നിലത്തെറിയുകയും ചെയ്തു. കാറിലും രണ്ടുബൈക്കിലുമായി വന്നവരാണ് അക്രമം കാട്ടിയത്. കനകക്കുന്ന് പൊലീസിൽ പരാതി നൽകി.