മാവേലിക്കര: എസ്.എൻ. ഡി. പി യോഗം തഴക്കര1175ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11ന് ശാഖാഹാളിൽ നടക്കും . യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ഷാജി.എം.പണിക്കർ, യോഗം അസി.സെക്രട്ടറി മൊട്ടയ്ക്കൽ സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.അനിൽ രാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ സുധ വിജയക്കുട്ടൻ, എൻ.ശിവദാസൻ, അഡ്വ.അരുൺ, വിനീത് വിജയൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധ വിജയൻ, യൂണിയൻ സെക്രട്ടറി സുനിത രവി , യൂണിയൻ യൂത്ത്മൂവ്മെന്റ് ജോ.സെക്രട്ടറി നവീൻ വി.നാഥ് തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ഡി.ജയപ്രകാശ് സ്വാഗതം പറയും.

എസ്.എൻ.ഡി.പിയോഗം ചെറുകുന്നം 1228ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3ന് ശാഖാഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് മുരളി അഷ്ടമി അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ മുഖ്യപ്രഭാഷണം നടത്തും. തെക്കേക്കര മേഖല കൺവീനർ ഡോ.പി.ബി.സതീഷ് ബാബു, മേഖല ചെയർമാൻ അഡ്വ.കെ.സുരേഷ് കുമാർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനിത രവി, യൂത്ത് മൂവ് മെന്റ് സെക്രട്ടറി അനൂപ് കുമാർ തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ഗോപാലൻ തെങ്ങുവിളയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉദയം നന്ദിയും പറയും.