മാവേലിക്കര: എസ്.എൻ.ഡി.പി യോഗം പ്രായിക്കര 3272ാം നമ്പർ ശാഖയിൽ ഗുരുവിന്റെ കൃഷ്ണശിലാ പ്രതിഷ്ഠാ കർമ്മം നാളെ നടക്കും. ഇന്ന് രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാഗുരുഹോമം, 10.30ന് പ്രഭാഷണം, 12.30ന് സമൂഹാർച്ചന, വൈകിട്ട് 5ന് സർവൈശ്വര്യവിളക്ക് പൂജ. നാളെ രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.30ന് താഴികക്കുട പ്രതിഷ്ഠ. 11.15നും 11.45നും മദ്ധ്യേ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് അഷ്ടോത്തര ശതനാമാർച്ചന, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി.
വൈകിട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു ക്ഷേത്രസമർപ്പണവും സമ്മേളന ഉദ്ഘാടനവും നിർവ്വഹിക്കും. യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു അദ്ധ്യക്ഷനാവും. ശാഖാ പ്രസിഡന്റ് ബിജു കടവിൽ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ ഓഫീസ് മന്ദിര സമർപ്പണവും മേഖലാ കൺവീനർ അഡ്വ.അരുൺകുമാർ കാണിക്കവഞ്ചി സമർപ്പണവും നിർവ്വഹിക്കും. യോഗം അസി.സെക്രട്ടറി മൊട്ടയ്ക്കൽ സോമൻ, യോഗം ഡയറക്ടർ ദയകുമാർ ചെന്നിത്തല, യൂണിയൻ കൗൺസിലർ എൻ.ശിവദാസൻ തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി ടി.എം. പ്രസാദ് സ്വാഗതവും വനിതാസംഘം ശാഖാ സെക്രട്ടറി ഉഷ ഷാജി നന്ദിയും പറയും.