 മുന്നിൽ ആലപ്പുഴ ഉപജില്ല

ചേർത്തല: പ്രളയം മുൻനിറുത്തി ജില്ലാ സ്കൂൾ കായികമേളയുടെ ചെലവു ചുരുക്കിയപ്പോൾ മത്സരാവേശവും അകലെയായി. ചെലവു ചുരുക്കത്തിനൊപ്പം ഇത്തവണ മത്സരക്രമങ്ങളും മാറ്റിയത് സെന്റ് മൈക്കിൾസ് കോളേജ് മൈതാനിയിൽ മേളയുടെ നിറംകെടുത്തി.

കഴിഞ്ഞ വർഷം 2.86 ലക്ഷമായിരുന്നു മേളക്കായി ചെലവഴിച്ചതെങ്കിൽ ഇത്തവണ മത്സരം പൂർത്തിയായപ്പോഴും സർക്കാരിൽ നിന്നു പ്രത്യേക ഫണ്ട് ലഭിച്ചിട്ടില്ല.1450 കായികതാരങ്ങളാണ് 90 ഒാളം ഇനങ്ങളിൽ മത്സരിച്ചത്. കഴിഞ്ഞ വർഷം വരെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാന മേളയിൽ പങ്കെടുപ്പിക്കുമായിരുന്നു. എന്നാൽ ഇത്തവണ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരെയാണ് പങ്കെടുപ്പിക്കുന്നത്. സ്‌കൂളുകളിൽ നിന്നു സമാഹരിക്കുന്ന തുക ഉപയോഗിച്ചായിരുന്നു മേളയുടെ നടത്തിപ്പ്. ഇതിൽ നിന്നു ആദ്യ ഘട്ടത്തിൽ ലഭിച്ച 80,000 ചെലവഴിച്ചാണ് ഇപ്പോൾ മേള നടത്തുന്നത്. ബാക്കി തുക പിന്നീടു ലഭിക്കുമെന്ന ഉറപ്പിൽ സംഘാടകരും കായികാദ്ധ്യാപകരുമാണ് പണം മുടക്കുന്നത്. മുൻകാലങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ജില്ലാ കായികമേളയ്ക്കും ഉപജില്ലാ മേളകൾക്കുമായി 96,000 രൂപാ വീതം ബഡ്ജറ്റിൽ വകയിരുത്തിയിരുന്നതാണ്. ഇത് ഇത്തവണ ഒഴിവാക്കി.

മേളയുടെ നടത്തിപ്പിൽ ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ട്രോഫികളും ഒഴിവാക്കി അത്യാവശ്യ കാര്യങ്ങൾ മാത്രമാക്കിയായിരുന്നു ചുരുക്കിയത്. ചെലവു ചുരുക്കിയെങ്കിലും രണ്ടു ദിനങ്ങളിലും പരാതികളില്ലാതെ താരങ്ങൾക്കു ഭക്ഷണം നൽകാനായത് നടത്തിപ്പുകാർക്ക് ആശ്വാസമായി. ട്രാക്കിലെ മത്സരങ്ങളിൽ ഹീറ്റ്‌സ് അടിസ്ഥാനം മാറ്റി സമയം അടിസ്ഥാനമാക്കിയാണ് ഫലം നിശ്ചയിച്ചത്. ഹീറ്റ്‌സിൽ തന്നെ മികച്ച സമയം കണ്ടെത്തിയവർ വിജയികളായി. ഇതു മത്സരാവേശവും ഇല്ലാതാക്കി.

മേളയുടെ ആദ്യദിനം മഴയായതിനാൽ സമയം പ്രശ്‌നമായി. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് സമയ ക്രമത്തിൽ മത്സരങ്ങൾ നടത്തിയതെന്നും സംഘാടക‌ർ പറയുന്നു. ഇന്നലെ വൈകിട്ടോടെമേളയ്ക്ക് സമാപനം കുറിച്ചു.

 മുന്നിൽ ആലപ്പുഴ ഉപജില്ല

ജില്ലാ സ്കൂൾ കായികമേളയിൽ 262 പോയിന്റോടെ ആലപ്പുഴ ഉപജില്ല മുന്നിലെത്തി. 245 പോയിന്റുമായി ചേർത്തല ഉപജില്ല രണ്ടാമതും 123 പോയിന്റുമായി മാവേലിക്കര മൂന്നാമതുമെത്തി. 11 ഉപജില്ലകളാണ് പങ്കെടുത്തത്.
സ്കൂൾ തലത്തിൽ ആലപ്പുഴ ലിയോ തെർട്ടീന്താണ് 112 പോയിന്റുമായി മുന്നിലെത്തിയത്. ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ് 86 പോയിന്റോടെ രണ്ടാമതും 52 പോയിന്റോടെ മറ്റം സെന്റ് ജോൺസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. മൊത്തം 59 സ്കൂളുകളാണ് പങ്കെടുത്തത്.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ട്രോഫികളും ചാംപ്യൻഷിപ്പും ഒഴിവാക്കിയിരുന്നു.

...................

# മത്സരയിനം, ഒന്നുംരണ്ടും സ്ഥാനക്കാർ എന്ന ക്രമത്തിൽ.

 80 മീറ്റർ ഹർഡിൽസ് (സബ് ജൂനിയർ ആൺ)

നിയോഹ് സെബി ആന്റണി (ആലപ്പുഴ ലിയോതെർട്ടീന്ത്), നിഖിൽ എച്ച്.കൃഷ്ണ (മാവേലിക്കര ബി.എച്ച്. എച്ച്.എസ്.എസ്),

 80 മീറ്റർ ഹഡിൽസ് (സബ് ജൂനിയർ പെൺ).

കാർത്തിക മനോജ് (മുഹമ്മ എബി വിലാസം), ആർ.ദയാകൃഷ്ണ (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്)

 ഹാമർത്രോ (സീനിയർ ആൺ).

ആൻഡ്രിക് മൈക്കിൾ ഫെർണാണ്ടസ് (ആലപ്പുഴ ലിയോതെർട്ടീന്ത്), ആദിത്യ സന്തോഷ് (രാമങ്കരി എൻ.എസ്.എസ്),

 ഹൈജംപ് (ജൂനിയർ ആൺ)

എസ്.അമൽ (മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസ്), ആബിജിത് സൈമൻ (ആലപ്പുഴ ലിയോതെർട്ടീന്ത്),

 ജാവലിൻ ത്രോ (ജൂനിയർ ആൺ)

എം.അഭിജിത് (മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസ്), ബി.അന്നദു (ചെട്ടികുളങ്ങര എച്ച്.എസ്)

 800മീറ്റർ (സീനിയർ പെൺ)

പി.എസ്.അമ്മു (ചാരമംഗലം ഗവ.ഡിവിഎച്ച്എസ്), എസ്.വാസന (ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസ്)

 800മീറ്റർ (സീനിയർ ആൺ).

സിയാൻ എം.ഹാസിം (പ്രയാർ ആർ.വി.എം.എച്ച്.എസ്.എസ്), എ.അനന്തകൃഷ്ണൻ (മാവേലിക്കര ബി.എച്ച്.എച്ച്.എസ്എസ്),

 800 മീറ്റർ (ജൂനിയർ ആൺ)

കെ.എസ്.കൈലാസ് (ആലപ്പുഴ എസ്.ഡി.വി), പി.ശ്രീകാന്ത് (ആലപ്പുഴ ലിയോതെർട്ടീന്ത്),

(ജൂനിയർ പെൺ)

ആർ.ലാവണ്യ(മുഹമ്മ എബിവിലാസം), ഷെറിൻ ആൻഡ്രീസ്(ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്),

 ജാവ്‍ലിൻ ത്രോ (സീനിയർ പെൺ).

ബി.ചന്ദ്രലേഖ(മറ്റം സെന്റ് ജോൺസ്), മെറിന(മറ്റം സെന്റ് ജോൺസ്),

 ഹാമർത്രോ (ജൂനിയർ ആൺ)

രാഹുൽ രാജീവൻ (ആലപ്പുഴ ലിയോതെർട്ടീന്ത്), ആൽവിൻ ജൈ ജോസഫ് (അർത്തുങ്കൽ എസ്എഫ്എ).

 ജാവ്‍ലിൻ ത്രോ (ജൂനിയർ പെൺ).

അഭിരാമി ബിജു (മറ്റം സെന്റ് ജോൺസ്), എസ്.ആരതി (തിരുനെല്ലൂർ ജി.എച്ച്.എസ്.എസ്),

 ഹൈജംപ് (സബ് ജൂനിയർ പെൺ)

പി.എസ്.ആര്യനന്ദന (ആര്യാട് വിവിഎസ്ഡിയുപിഎസ്), ആർ.ജയകൃഷ്ണ (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്),

 ഹൈജംപ്(ജൂനിയർ പെൺ)

വി.ആദിത്യ (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്), അബില എൻ.വിനോദ് (വെട്ടിയാർ ടിഎംവിഎംഎച്ച്എസ്).

ക്രോസ് കൺട്രി (പെൺ).

ഹരിത ഹരികുമാർ (പുള്ളിക്കണക്ക് എൻ.എസ്.എസ് എച്ച്.എസ്), എ.ആര്യ (പുള്ളിക്കണക്ക് എൻ.എസ്.എസ് എച്ച്.എസ്)

.

 ക്രോസ് കൺട്രി.(ആൺ).

സോനു ശ്രീകുമാർ (എസ്എൻ പുരം എസ്.എൻ ട്രസ്റ്റ്), ആർ.വിഷ്ണു (മംഗലം ഗവ.എച്ച്.എസ്.എസ്)

.

 5 കിലോമീറ്റർ നടത്തം (സീനിയർ ആൺ).

എസ്.വിഷ്ണു (ആലപ്പുഴ എസ്ഡിവി), പി.എസ്.ഹരികൃഷ്ണൻ (ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസ്).

 സീനിയർ പെൺ.

കെ.ജെ.മറിയം ജെസ്‍ലി (അർത്തുങ്കൽ എസ്.എഫ്.എ), ബി.ലക്ഷ്മി കൃഷ്ണൻ (മറ്റം സെന്റ് ജോൺസ്).

 ജൂനിയർ ആൺ

അബുതാബിർ (ആലപ്പുഴ ലജ്നത്തുൽ), അലൻ ഷാജി (ആലപ്പുഴ ലിയോതെർട്ടീന്ത്).

മൂന്നു കിലോമീറ്റർ നടത്തം (ജൂനിയർ പെൺ)

അനിറ്റ റൂസ്‍വെൽറ്റ്(മറ്റം സെന്റ് ജോൺസ്), സഹിഷ്ണ സുരേഷ്(ആലപ്പുഴ എസ്‍.ഡി.വി),

മീറ്റർ (സീനിയർ പെൺ) 1500.

പി.എസ്.അമ്മു (ചാരമംഗലം ഗവ.ഡിവിഎച്ച്എസ്), എസ്.വാസന (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്),

1500

മീറ്റർ (ജൂനിയർ ആൺ)

.

കെ.എസ്.കൈലാസ് (ആലപ്പുഴ എസ്ഡിവി), ആൻസൻ ബെന്നിച്ചൻ (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്)..

 ഹൈജംപ് (സീനിയർ പെൺ).

എസ്.ജ്യോതിഷ് (തിരുനെല്ലൂർ ജിഎച്ച്എസ്എസ്), ജ്യോതിലക്ഷ്മി (അറവുകാട് എച്ച്എസ്എസ്),

 ഡിസ്കസ് ത്രോ (സബ് ജൂനിയർ ആൺ).

അലൻ സെബാസ്റ്റ്യൻ(മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ്), മഹേഷ്(ആലപ്പുഴ ലിയോതെർട്ടീന്ത്),

 ഹാമർത്രോ(ജൂനിയർ പെൺ).

അലീന ലൗസിയ ഫെർണാണ്ടസ്(ആലപ്പുഴ സെനറ് ജോസഫ്സ്), നേഹ ആൻ മാർട്ടിൻ(തിരുവമ്പാടി എച്ച്.എസ്.എസ്).

 ഹർഡിൽസ് (സീനിയർ പെൺ).

ത്രേസ്യാമ്മ ഇഗ്നേഷ്യസ് (അർത്തുങ്കൽ എസ്എഫ്എ), എസ്.വന്ദന(കായംകുളം ഗവ.ബോയ്സ്).

 ഹർഡ‍ിൽസ്(ജൂനിയർ പെൺ).

ജോസ്ന ജേക്കബ് (ആലപ്പുഴ സെന്റ് ജോസഫ്സ്), ദലീന മരിയ ഷാജി (ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്).