photo
പുന്നപ്ര-വയലാർ സമരത്തിന്റെ 72-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമരസേനാനിയും മുതിർന്ന സി.പി.എം നേതാവുമായ സി.കെ. കരുണാകരൻ പതാക ഉയ‌ർത്തുന്നു

 ചേർത്തല: പുന്നപ്ര-വയലാർ സമരത്തിന്റെ 72-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർന്നു. പതാക ഉയർത്തലിന‌് മുന്നോടിയായി ചേർന്ന യോഗത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം തോമസ‌് ഐസക‌്, സി.പി.ഐ സംസ്ഥാന എക‌്സിക്യുട്ടീവ് അംഗം ടി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് എൻ.എസ‌്. ശിവപ്രസാദ‌് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സാബു സ്വാഗതം പറഞ്ഞു. മന്ത്രി പി.തിലോത്തമൻ, സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ ആഞ്ചലോസ‌്, കെ.പ്രസാദ‌്, എ.ശിവരാജൻ, ജി. വേണുഗോപാൽ, എ.എം. ആരിഫ‌് എം.എൽ.എ, കെ.കെ. സിദ്ധാർഥൻ, മനു സി. പുളിക്കൽ, എം.സി. സിദ്ധാർഥൻ, കെ.രാജപ്പൻനായർ, ടി.ടി. ജിസ‌്മോൻ, എൻ.ആർ. ബാബുരാജ‌്, എൻ.പി. ഷിബു, ആർ. സുഖലാൽ, എസ‌്. ബാഹുലേയൻ, ടി.പി. സതീശൻ, കെ.കെ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന‌് ജാഥയായി എത്തിച്ച പതാക സമരസേനാനിയും മുതിർന്ന സി.പി.എം നേതാവുമായ സി.കെ. കരുണാകരനാണ‌് ഉയർത്തിയത‌്. ഇന്നലെ രാവിലെ പള്ളിപ്പുറം കോളേജ‌് കവലയിൽ നിന്നാരംഭിച്ച പതാകപ്രയാണം ചെങ്ങണ്ടയിലൂടെ ചേർത്തല ടൗണിൽ പ്രവേശിച്ച‌ു. വയലാറിൽ എത്തിച്ച പതാക വാരാചരണ കമ്മിറ്റി പ്രസിഡന്റ‌് എൻ.എസ‌്. ശിവപ്രസാദ‌് ഏറ്റുവാങ്ങി. സി.പി.എം-സി.പി.ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പതാക ഉയർത്തലിൽ പങ്കെടുത്തു. 27ന‌് ദീപശിഖാ റിലേകൾ, പുഷ‌്പാർച്ചനാ റാലി, വയലാർ രാമവർമ അനുസ‌്മരണ സമ്മേളനം, പൊതുസമ്മേളനം എന്നിവയോടെ വാരാചരണ പരിപാടികൾ വയലാറിൽ സമാപിക്കും.