1
കായംകുളം പൊലീസ് സ്റ്റേഷനിലേക്ക്‌ നടത്തിയ നാമസങ്കീർത്തന യാത്ര ക്ഷേത്ര സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ രക്ഷാധികാരി പൂവണ്ണാൽ ബാബു ഉത്ഘാടനം ചെയ്യുന്നു

കായംകുളം: ശബരിമല കർമ്മ സമിതിയുടെ നേത്യത്വത്തിൽ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക്‌ നാമസങ്കീർത്തന യാത്ര നടത്തി. നാമ സങ്കീർത്തന യാത്ര ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ രക്ഷാധികാരി പൂവണ്ണാൽ ബാബു ഉദ്ഘാടനം ചെയ്തു.ശബരിമല കർമ്മസമതി രക്ഷാധികാരി ശിവാനന്ദൻ, താലൂക്ക് പ്രസിഡന്റ് പ്രതാപ് ജി പടിക്കൽ, കൺവീനർ പൊന്നൻ തമ്പി ,തപസ്യ മേഖലാ സെക്രട്ടറി പി.ജി ശ്രീകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് കാര്യവാഹ് എസ്: സതീഷ് എന്നിവർ നേതൃത്വം നൽകി.