ആലപ്പുഴ: മന്ത്രി തോമസ് എെസക്ക് കയർഫെഡ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഭരണസമിതിഅംഗങ്ങൾ, ജീവനക്കാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ, വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എൽ. സജികുമാർ, വി.എസ്.മണി, എം. പുഷ്കരൻ, പ്രമീളാ രമണൻ, മാനേജിംഗ് ഡയറക്ടർ സി.സുരേഷ്‌ കുമാർ, ഭരണസമിതി അംഗങ്ങളായ ആർ. അജിത്കുമാർ, പി.കെ. അപ്പുക്കുട്ടൻ, ടി​.എ. മോഹനൻ, വി.എൻ. ഉണ്ണികൃഷ്ണൻ, എ. പ്രേമൻ, മങ്ങംതറ ദേവൻ, ബി. സാബു, അമ്മിണി.എം, രമാമദനൻ, ശശിവർണ്ണൻ, കെ.എ. മുഹമ്മദ്, ജനറൽ മാനേജർമാരായ ബി. സുനിൽ. റ്റി.എൻ.ശ്യാം എന്നിവർ പങ്കെടുത്തു.