കുട്ടനാട് : ശിവഗിരിയിൽ നടക്കുന്ന യതിപൂജയ്ക്ക് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ നിന്ന് 2500 പേരെ പങ്കെടുപ്പിക്കാൻ കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.മഹേശൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.എസ്.എൻ.ബാബു, വൈസ് ചെയർമാൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജോയിന്റ് കൺവീനർമാരായ സന്തോഷ് ശാന്തി, സി.കെ.സതീഷ്, കമ്മിറ്റി അംഗങ്ങളായ എം.ഡി. ഓമനക്കുട്ടൻ, എ.ജി. സുഭാഷ് എന്നിവർ സംസാരിച്ചു.