അമ്പലപ്പുഴ .യു.ഡി.എഫ് ഭരിക്കുന്ന പുറക്കാട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം വോട്ടി​നി​ട്ട് തള്ളി​. .എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജിനുരാജ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫി​ന് 8 അംഗങ്ങളും, എൽ.ഡി.എഫി​ന് 8 അംഗങ്ങളും, ബി.ജെ.പിക്ക് 2 അംഗങ്ങളുമാണ് ഉള്ളത്.എൽ.ഡി.എഫിലെ 8 അംഗങ്ങളും, യു.ഡി.എഫിലെ സജി മാത്തേരിയും ചർച്ചയിൽ പങ്കെടുത്തു.7 യു.ഡി.എഫ് അംഗങ്ങളും, 2 ബി.ജെ.പി അംഗങ്ങളും വിട്ടു നിന്നു. 18 അംഗങ്ങളിൽ 10 പേർ വോട്ടു ചെയ്താലേ അവിശ്വാസം വിജയിക്കൂ.എൽ.ഡി.എഫി​ന്റെ 8 അംഗങ്ങളും, യു.ഡി. എഫി​ലെ ഒരംഗവും മാത്രമാണ് അവിശ്വാസത്തിന് അനുകൂലമായി സംസാരിച്ചത്.10 അംഗങ്ങളില്ലാത്തതിനാൽ റിട്ടേണിംഗ് ഓഫീസർ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജെ.ജോസഫ് അവിശ്വാസം തള്ളുകയായിരുന്നു. ഒരു വർഷത്തിനു മുൻപും എൽ.ഡി.എഫ്അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും തള്ളിപ്പോയി​. നറുക്കെടുപ്പിലൂടെ ഭരണം യു.ഡി.എഫിനു ലഭിച്ച പഞ്ചായത്താണ് പുറക്കാട്.കോൺഗ്രസിലെ റഹ് മത്ത് ഹമീദാണ് പ്രസിഡന്റ്.