അരൂർ: ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം 30,31 തീയതികളിൽ ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് തുറവൂർ വെസ്റ്റ് യു.പി. സ്കൂളിൽ സംംഘടിപ്പിച്ച ചിത്രരചനാ മത്സരം ചിത്രകാരി സാറാ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ.എം ആരിഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ മനു സി.പുളിക്കൽ ,സി പി എം അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി .ടി .വിനോദ് ,ശ്രീകാന്ത് കെ.ചന്ദ്രൻ ,വി.കെ.സൂരജ്, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.