ചേര്‍ത്തല:സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം സി.പി.ഐയിൽ ചേർന്നു. ചേർത്തല ടൗൺ വെസ്റ്റ് സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവും കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് കമ്മിറ്റിയംഗവുമായ വി.ആർ.ചന്ദ്രബാബു, മുൻ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ പി.ജി.പ്രകാശൻ,എസ്.ആനന്ദകുമാർ എന്നിവരാണ് സി.പി.ഐ.യിൽ ചേർന്നത്. ഒറ്റപ്പുന്ന ജംഗ്ഷനിൽ നടന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എം.എം.നിയാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർഥൻ ,യു.മോഹനൻ,ലോക്കൽ സെക്രട്ടറി കെ.എസ്.സലിം,ജി.കെ. അജിത് തുടങ്ങിയവർ പങ്കെടുത്തു.