ചേർത്തല: ബൈക്ക‌് യാത്രക്കാരൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ എ.ജെ മാത്യു (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് കിഴക്കായിരുന്നു അപകടം. കണിച്ചുകുളങ്ങര ജംഗ്ഷനിൽനിന്ന‌് ബൈക്കിൽ വരികയായിരുന്ന മാത്യുവിനെ എതിരെവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മാത്യുവിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിൽ റോഡ് റോളർ ഡ്രൈവറായിരുന്നു. സംസ‌്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: നിസാമോൾ (യു.കെ), സോണിയ (കുവൈത്ത‌്), ജോബിമാത്യു (അമേരിക്ക). മരുമക്കൾ: ജോമി (യുകെ), ജൂബിൻ.